
തൃശൂർ: അതിരൂപത സി.എൽ.സിയുടെ സമഗ്രസംഭാവനാ പുരസ്‌കാരം എ.ഡി.ഷാജുവിന് സമ്മാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 40 വർഷമായി കത്തോലിക്കാ സഭയ്ക്കും സമൂഹത്തിനും മറ്റും നൽകിയ സേവനം പരിഗണിച്ചാണിത്. തൃശൂർ ദേവമാത സ്‌കൂളിലെ പ്ലസ്ടു അദ്ധ്യാപകനാണ്. 24ന് ഉച്ചയ്ക്ക് രണ്ടിന് കൊട്ടേക്കാട് അസംപ്ഷൻ പാരീഷ്ഹാളിൽ സി.ബി.സി.ഐ പ്രസിഡന്റും അതിരൂപത ആർച്ച് ബിഷപ്പുമായ മാർ ആൻഡ്രൂസ് താഴത്ത് പുരസ്‌കാരം നൽകും. യൂത്ത് സി.എൽ.സി പ്രസിഡന്റ് ജെറിൻ ജോസ് അദ്ധ്യക്ഷനാകും. അതിരൂപത സീനിയർ സി.എൽ.സിയുടെ മുൻപ്രസിഡന്റും നിലവിൽ ജനറൽ കോർഡിനേറ്ററുമാണ്. കത്തോലിക്കാ സഭയ്ക്കായി 20 പുസ്തകങ്ങളെഴുതി. ഇന്ത്യാ ബുക്ക് ഒഫ് റെക്കാഡ്‌സ്, ഭാരത് എക്‌സലൻസ്, മികച്ച മാതൃഭാഷ അദ്ധ്യാപക പുരസ്‌കാരം ഉൾപ്പെടെ 12 അവാർഡ് നേടി.