sra

തൃശൂർ: ലോക ശ്രവണദിനത്തോട് അനുബന്ധിച്ച് ശ്രവണവൈകല്യമുള്ള നിർദ്ധന രോഗികൾക്ക് അയ്യന്തോൾ ലയൺസ് ക്ലബ്ബ് ചാരിറ്റബിൾ ട്രസ്റ്റ് സംഭാവന നൽകിയ ശ്രവണ സഹായികൾ വിതരണം ചെയ്തു. ദേശീയ ബധിര നിയന്ത്രണ പരിപാടിയുടെ തൃശൂർ ജില്ലാ നോഡൽ ഓഫീസർ ഡോ.പൗർണ്ണമി മോഹൻദാസ്, ഡി.എം.ഒ ഡോ.ടി.പി.ശ്രീദേവി, ഡെപ്യൂട്ടി ഡി.എം.ഒ ഡോ.സതീഷ്, ഡി.പി.എം ഡോ.സജീവ്കുമാർ, ലയൺസ് ട്രസ്റ്റിന്റെ വൈസ് ചെയർമാൻ അഡ്വ.എം.എച്ച്.മുഹമ്മദ് ബഷീർ, അഡ്വ.രവീന്ദ്രൻ കുന്നത്ത്, ക്ലബ് പ്രസിഡന്റ് സുരേഷ്‌കുമാർ, പി.ധർമ്മരാജ്, ചന്ദ്രൻ കാട്ടുങ്ങൽ, ഓഡിയോളജി വിഭാഗത്തിലെ ഇസഹാഖ്, മിനി തുടങ്ങിയവർ പങ്കെടുത്തു.