ganja

തൃശൂർ: ബ്രൗൺ ഷുഗറും കഞ്ചാവുമായി ആസാം സ്വദേശി പിടിയിൽ. മുക്‌സിദുൽ ആലോമാണ് (26) പിടിയിലായത്. പെരിങ്ങാവിൽ ബ്രൗൺഷുഗറും കഞ്ചാവും വിൽക്കുന്നുവെന്ന വിവരം കമ്മിഷണർക്ക് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ഗാന്ധി നഗറിൽ നിന്നാണ് ലഹരി വിരുദ്ധ സ്‌ക്വാഡും വിയ്യൂർ പൊലീസും ചേർന്ന് പിടികൂടിയത്. പരിചയമുള്ള മലയാളികൾക്കും അന്യസംസ്ഥാനക്കാർക്കുമാണ് ലഹരിവസ്തുക്കൾ വിൽക്കുന്നത്. കഴിഞ്ഞദിവസവും ആസാം സ്വദേശിയെ ഇളംതുരുത്തിയിൽ കോഴിക്കട നടത്തുന്നതിനിടയിൽ ബ്രൗൺ ഷുഗറുമായി ലഹരിവിരുദ്ധ സ്‌ക്വാഡ് പിടികൂടിയിരുന്നു. വിയ്യൂർ എസ്.ഐ വിവേക് നാരായണൻ, ലഹരി വിരുദ്ധ സ്‌ക്വാഡിലെ എസ്.ഐമാരായ സുവ്രതകുമാർ, എൻ.ജി.ഗോപാലകൃഷ്ണൻ, മോഹൻ കുമാർ എന്നിവരുണ്ടായിരുന്നു.