koitu
ചെങ്ങാലൂര്‍ കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തില്‍ ചിറയങ്ങാട്ടുപാടത്ത് രണ്ടാം വിളയായിഇറക്കിയ കറുത്ത നവരകൃഷിയുടെകൊയ്ത്ത്

ചെങ്ങാലൂർ: ചെങ്ങാലൂർ ചിറയങ്ങാട്ടുപാടത്ത് കറുത്ത നവര വിളവെടുത്തു. ' ഈ ചേറിൽ നിന്നാണ് നമ്മുടെ ചോറ് ' എന്ന ക്യാമ്പയിൻ നെൽവയലുകളും തണ്ണീർത്തടങ്ങളും സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനത്തിന്റെ ഭാഗമായി 2004 ൽ ആരംഭിച്ച പ്രവൃത്തിയുടെ തുടർച്ചയായണ് കറുത്ത നവര കൃഷി. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിലുള്ള ചെങ്ങാലൂർ കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ ചിറയങ്ങാട്ടുപാടത്ത് രണ്ടാം വിളയായാണ് കറുത്ത നവര കൃഷിയിറക്കിയത്. പല കാരണങ്ങാൽ ഒരുപ്പൂ നിലങ്ങളായി മാറിക്കഴിഞ്ഞ പ്രദേശങ്ങളെ ഇരുപ്പൂ, മുപ്പൂ സാധ്യതകളിലേക്കും ഭക്ഷ്യവിള വൈവിധ്യങ്ങളിലേക്കും എത്തിക്കുന്നതിന്റെ ഭാഗമാണ് നവര നെൽകൃഷി. പാലക്കാട് കണ്ണാടിയിൽ നിന്നാണ് വിത്ത് ശേഖരിച്ചത്. വിളവെടുപ്പിന്റെ ഉദ്ഘാടനം കൃഷി ഓഫീസർ കവിത നിർവഹിച്ചു. കർഷക കൂട്ടായ്മ ചെയർമാൻ കെ.എസ്. സുരേന്ദ്രൻ അദ്ധ്യക്ഷനായി. പരിഷത്ത് മേഖലാ സെക്രട്ടറി ടി.എം. ശിഖാമണി, ചക്കികുട്ടി വേലായുധൻ, കെ.കെ. അനീഷ് കുമാർ എന്നിവർ സന്നിഹിതരായി.

രണ്ടാം വിളയ്ക്ക് അനുയോജ്യം

മൂപ്പ് കുറഞ്ഞ നെല്ലിനം
പകുതി മുപ്പെത്തിയാൽ ജലസേചനം ആവശ്യമില്ല.

വെള്ള ലഭ്യത കുറവുള്ള സ്ഥലങ്ങളിൽ അനുയോജ്യം.
നീളം കൂടിയ വൈക്കോൽ
വിത്ത് ശേഖരിച്ചത് പാലക്കാട് കണ്ണാടിയിൽ നിന്ന്