convenction
കൊടുങ്ങല്ലൂരിൽ നടന്ന അഭിഭാഷകരുടെ കൺവെൻഷൻ സി.പി.എം ഏരിയാ സെക്രട്ടറി കെ.ആർ. ജൈത്രൻ ഉദ്ഘാടനം ചെയ്യുന്നു.

കൊടുങ്ങല്ലൂർ: ചാലക്കുടി മണ്ഡലം ഇടതുപക്ഷ സ്ഥാനാർത്ഥി പ്രൊഫ. സി. രവീന്ദ്രനാഥിന്റെ വിജയത്തിനായി ചേർന്ന ഇടതു അഭിഭാഷകരുടെ കൺവെൻഷൻ സി.പി.എം ഏരിയാ സെക്രട്ടറി കെ.ആർ. ജൈത്രൻ ഉദ്ഘാടനം ചെയ്തു. അഷറഫ് സബാൻ അദ്ധ്യക്ഷനായി. വി.എ. സബാഹ്, വി.എ. സന്തോഷ്‌കുമാർ, എം. ബിജുകുമാർ, പി.ഡി. വിശ്വംഭരൻ, ടി.കെ. പ്രഭാകരൻ, കെ.കെ. അൻസാർ, ഷീന ബൈജു, റാണി അശോക്, കെ.എസ്. ബിനോയ്, യു.കെ. ജാഫർഖാൻ, കെ.എസ്. സുലാൽ എന്നിവർ സംസാരിച്ചു.