തൃപ്രയാർ തേവരെ വരവേറ്റ് ആറാട്ടുപുഴ പാടത്ത് ഒരുക്കിയ ബഹുനില പന്തൽ.
ചേർപ്പ് : ആറാട്ടുപുഴ പൂരത്തിനെത്തുന്ന തൃപ്രയാർ തേവരെ വരവേൽക്കാനായി ബഹുനില പന്തലുകളൊരുങ്ങി. തൃപ്രയാർ, പെരിങ്ങോട്ടുകര, പഴുവിൽ മങ്ങാട്ടുപാടം, ചിറയ്ക്കൽ, ഹെർബർട്ട് കനാൽ, പൊട്ടുച്ചിറ, എട്ടുമന, രാജാ കമ്പനി, തേവർ റോഡ്, പല്ലിശേരി സെന്റർ, ആറാട്ടുപുഴ പൂരപ്പാടം എന്നിവിടങ്ങളിലാണ് ബഹുനില പന്തലുകൾ ദീപാലാങ്കാര പ്രഭയിലായിരിക്കുന്നത്. പലയിടങ്ങളിലും നിശ്ചലദൃശ്യങ്ങളും ഒരുക്കിയിട്ടുണ്ട്. തേവർ വരുന്ന വീഥികളിൽ ജാതിമത ഭേദമന്യേ വരവേൽക്കുന്ന കാഴ്ച അപൂർവതയാണ്.