ആറാട്ടുപുഴ: തൃശൂർ ഭാഗത്തു നിന്നും ഒല്ലൂർ ഭാഗത്തുനിന്നും ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ ഭാഗത്തേക്ക് വരുന്ന ചരക്ക് ലോറികൾ, ടോറസ് ലോറികൾ, ടാങ്കറുകൾ, കാർ, ജീപ്പ് എന്നീ വാഹനങ്ങൾ ഇന്ന് വൈകിട്ട് 6 മുതൽ നാളെ രാവിലെ 9 വരെ പെരുമ്പിള്ളിശ്ശേരി, ചേർപ്പ് പള്ളി, എട്ടുമുന വഴി പോകേണ്ടതാണ്. തൃശൂർ, ഒല്ലൂർ ഭാഗത്തുനിന്നും ഇരിങ്ങാലക്കുട കൊടുങ്ങല്ലൂർ ഭാഗത്തേക്കുളള വാഹനങ്ങളും നാളെ രാവിലെ 9 മുതൽ 11വരെ (തേവർ റോഡ് കരുവന്നൂർ രാജാ വഴി കടന്നു പോകുന്നതു വരെ) ഊരകം, പാഴായി, നെടുമ്പാൾ വഴി മാപ്രാണം സെന്ററിൽ പ്രവേശിക്കേണ്ടതാണ്. ഇന്ന് വൈകിട്ട് 6 മുതൽ നാളെ രാവിലെ 11 വരെ ഇരിങ്ങാലക്കുട ഭാഗത്തുനിന്നും തൃശൂരിലേക്ക് വരുന്ന വാഹനങ്ങൾ മാപ്രാണം, നന്തിക്കര വഴി ഹൈവേയിൽ പ്രവേശിച്ച് തൃശൂരിലേക്ക് പോകേണ്ടതാണ്.