ചാലക്കുടി: വെട്ടുകടവ് പാലത്തിന്റെ അറ്റകുറ്റ പണികൾ ആരംഭിച്ചു. പാലത്തിന്റെ കിഴക്കുഭാഗത്തെ സ്പാനുകൾക്കിടയിലെ എസ്പാൻഷൽ ജോയിന്റ് മൂടലാണ് ആദ്യം നടക്കുന്നത്. താത്ക്കാലിക നടപടിയായി പൈപ്പ് ഇറക്കി മെറ്റലും ടാറും നിരത്തി. പിന്നീട് മൊത്തം ടാറിംഗ് പൊളിച്ച് സ്പാനുകൾക്കിടിയിലെ എക്‌സ്പാൻഷൽ ജോയിന്റിൽ സ്റ്റീൽ പാത്തി ഘടിപ്പിക്കും. ഈ പ്രവർത്തി പൂർത്തിയാക്കാൻ ദിവസങ്ങൾ വേണ്ടിവരും. പടിഞ്ഞാറെ അപ്രോച്ച് ഭാഗത്ത് രൂപം കൊണ്ട ഗർത്തം മൂടുന്ന പ്രവർത്തനം അടുത്ത ദിവസംതന്നെ ആരംഭിക്കും. ഇടിഞ്ഞു പോയി പുഴയിലേയ്്ക്ക് വെള്ളം ഒഴുകുന്ന ചപ്പാത്ത്്് പുതുതായി കോൺക്രീറ്റ് ചെയ്തു.