പീച്ചി: കാലാവസ്ഥ വ്യതിയാനം മൂലം വരും വർഷങ്ങളിൽ രാജ്യം നേരിടാവുന്ന ഏറ്റവും വലിയ ദുരന്തം ജല ക്ഷാമമാണെന്ന്
കേരള വന ഗവേഷണ സ്ഥാപനത്തിൽ ലോക ജല ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കപ്പെട്ട ദേശീയ ശില്പശാലയിൽ വിലയിരുത്തൽ. കാലാവസ്ഥാ വ്യതിയാനം ഹിമാലയം, പശ്ചിമഘട്ടം, കടൽ തീരങ്ങൾ എന്നിവയെ വലിയ തോതിൽ ബാധിക്കും.
ഇതിന്റെ ഭാഗമായി ജലം ദൗർഭല്യത, ചൂട് എന്നിവ വർദ്ധിക്കും. വിവിധ കാടുകളിലെയും നാട്ടിലെയും ജല ലഭ്യതയെ ബാധിക്കും. കേരളത്തിൽ മഴ ലഭിക്കുന്ന ദിവസങ്ങൾ കുറഞ്ഞു വരുന്നുണ്ട്. ഇത് നമ്മുടെ നദികളിലെയും കിണറുകളിലെയും ജല ലഭ്യതയെ കുറക്കും. ഇത് മറികടക്കാൻ സംസ്ഥാന സർക്കാർ ആലോചിക്കുന്നുണ്ട്. കാട്ടിൽ വെള്ളത്തിന്റെ ലഭ്യത ഉറപ്പു വരുത്താൻ ചെറിയ കുളങ്ങൾ നിർമ്മിച്ചു വരുന്നുണ്ട്. പക്ഷേ ഇത് മൃഗങ്ങളെ കേരളത്തിലേക്ക് ആകർഷിക്കുന്നുണ്ട്. ഇതെല്ലാം വന്യ മൃഗ സംഘർഷം കൂടുന്നതിന് കാരണമായിട്ടുണ്ട്. ഭൂമിയിലേക്ക് വെള്ളം ഇറങ്ങുന്ന സാഹചര്യം കെട്ടിടങ്ങൾ, റോഡ് മുതലായവ കാരണം കുറഞ്ഞിട്ടുണ്ട്. ജലത്തിനായി വനങ്ങൾ, സമൃദ്ധിക്കും സമാധാനത്തിനും എന്ന ശില്പശാല തമിഴ്‌നാട് വനം വകുപ്പ് മുൻ ഹെഡ് ഡോ.എൻ. കൃഷ്ണകുമാർ ഐ.എഫ്.എസ് ഉദ്ഘാടനം ചെയ്തു. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രൊഫ.കെ.പി. സുധീർ, ഐ.ഐ.ടി. റൂർക്കിയിൽ നിന്നുള്ള പ്രെഫസർ ഡോ.സുമിത്ത് സെൻ, പ്രമോദ് ജി. കൃഷ്ണൻ, ഡോ. ഇ. ജെ. ജെയിംസ്, പ്രൊഫ. ഡോ. പി. ആതിര എന്നിവർ വിവിധ വിഷയങ്ങളിൽ വിഷയാവതരണം നടത്തി.