ആളൂർ: താഴേക്കാട് നാരായണത്ത് മഹാവിഷ്ണു ക്ഷേത്രത്തിലെ മീനത്തിരുവോണ മഹോത്സവം 30 മുതൽ ഏപ്രിൽ 5 വരെ. 30ന് ആചാര്യ വരണവും പ്രാസാദ ശുദ്ധിയും. 31ന് തണ്ടിക വരവും കൊടിയേറ്റവും നടക്കും. വിവിധ ഭാഗങ്ങളിൽ നിന്നും വൈകിട്ട് 4.30ന് തണ്ടിക സംഘങ്ങൾ ക്ഷേത്രത്തിലെത്തും. രാത്രി 7.30ന് ഉത്സവത്തിന് കൊടിയേറും. തുടർന്ന് അശ്വനി ദേവ് തന്ത്രിയുടെ പ്രഭാഷണം. 9ന് തിരുവാതിരക്കളി. ഏപ്രിൽ 1ന് രാത്രി 7.30ന് പ്രഭാഷണം, 8 ന് കൈക്കൊട്ടി കളിയും കലാപരിപാടികളും. 2ന് വിവിധ കലാപരിപാടികൾ നടക്കും. 3 ന് രാത്രി വിവിധ ദേശക്കാരുടെ താലിവും ഭദ്രകാളി ദേവിക്ക് താലി സമർപ്പണവും. 4 ന് രാവിലെ 8ന് മൂന്ന് ഗജവീരന്മാർ അണിനിരക്കുന്ന കാഴ്ച ശീവേലി. 11.30ന് അന്നദാനം,വൈകിട്ട് 4ന് പകൽപ്പൂരം, 6ന് കോൽക്കളിയും കൈകൊട്ടിക്കളിയും. രാത്രി 8ന് മെഗാ സംഗീത നിശ. 11ന് പള്ളിവേട്ട. ഏപ്രിൽ 5ന് ആറാട്ട്. രാവിലെ 9ന് ആറാട്ടും തുടർന്ന കൊടിക്കലും പറനിറക്കലും.