arattu

ചേർപ്പ് : 24 ദേവീദേവന്മാർ പങ്കെടുക്കുന്ന ആറാട്ടുപുഴം പൂരം ഇന്ന് നടക്കും. ആറാട്ടുപുഴ ശാസ്താവ് ക്ഷേത്രത്തിലെ പൂജാദികർമ്മങ്ങൾക്ക് ശേഷം രാവിലെ 6.30ന് 15 ഗജവീരന്മാരുടെ അകമ്പടിയോടെ മതിൽക്കെട്ടിന് പുറത്തേയ്‌ക്കെഴുന്നള്ളുന്നതോടെയാണ് ചടങ്ങുകൾക്ക് തുടക്കമാകുക. പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തിൽ 250ൽപരം വാദ്യകലാകാരൻമാർ നയിക്കുന്ന പഞ്ചാരിമേളം അകമ്പടിയേകും. പാമ്പാടി രാജൻ ശാസ്താവിന്റെ തിടമ്പേറ്റും. പിന്നീട് ആറാട്ടുപുഴ ശാസ്താവ് നിലപാട് തറയിലെത്തുന്നതോടെ ദേവീദേവന്മാരുടെ പൂരങ്ങൾ ആരംഭിക്കും. ആനകളുടെ അകമ്പടിയോടെ ചാത്തക്കുടം ശാസ്താവ്, പൂനിലാർക്കാവ്, കടുപ്പശ്ശേരി, ചാലക്കുടി പിഷാരിക്കൽ, എടക്കുന്നി, അന്തിക്കാട്, ചൂരക്കോട് ഭഗവതിമാരുടെ എഴുന്നെള്ളിപ്പുകൾ നടക്കും. പുലർച്ചെ നടക്കുന്ന കൂട്ടിയെഴുന്നള്ളിപ്പോടെ പൂരച്ചടങ്ങുകൾക്ക് സമാപനമാകും.