medical

മുളങ്കുന്നത്തുകാവ് : ഗവ. മെഡിക്കൽ കോളേജ് നെഞ്ചുരോഗാശുപത്രിയിലേക്ക് രോഗികൾക്കാവശ്യമായ ഉപകരണങ്ങൾ, മെഡിക്കൽ കോളേജിൽ നിന്ന് വിരമിച്ച ജീവനക്കാരുടെ സംഘടനയായ ഓർമ്മക്കൂട്ട് നൽകി മാതൃകയായി. 40,000 രൂപ വിലവരുന്ന സാധനങ്ങൾ ആശുപത്രി സൂപ്രണ്ട് ഡോ.ഷഹന.എ. ഖാദർ ഏറ്റുവാങ്ങി. ബി.പി അപ്പാരറ്റസ്, പൾസ് ഓക്‌സിമീറ്റർ, എയർ ബെഡ്, ഓക്‌സിജൻ സിലിണ്ടർ ട്രോളി, നെബുലൈസർ, ബെഡ് ഷീറ്റ്, ഫ്‌ളോർ മാറ്റ് തുടങ്ങി ആശുപത്രിയിലേക്ക് അത്യാവശ്യമായ സാധനങ്ങളാണ് ഓർമ്മക്കൂട്ടിന്റെ വാർഷികത്തോടനുബന്ധിച്ച് നൽകിയത്. ഓർമ്മക്കൂട്ട് രൂപീകൃതമായ ശേഷം കഴിഞ്ഞ 10 വർഷമായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ഉപകരണം നൽകി വരുന്നുണ്ട്. പ്രസിഡന്റ് സി.ടി.ഡേവിസ് അദ്ധ്യക്ഷത വഹിച്ചു. വി.എസ്.സേതുമാധവൻ, പി.ആർ.രാജേന്ദ്രൻ, ആനന്ദരാജ്, കെ.വേണു, കെ.എൻ.നാരായണൻ തുടങ്ങിയവർ സംസാരിച്ചു.