വലപ്പാട് : തീരദേശത്തെ ദരിദ്രപട്ടികയിൽ ഉൾപ്പെട്ട കാൽലക്ഷത്തോളം കുടുംബങ്ങൾക്ക് നൽകാനായി ഈസ്റ്റർ, വിഷു, ഈദ് ആഘോഷങ്ങൾക്ക് 13 ഇനങ്ങൾ അടങ്ങിയ കാരുണ്യക്കിറ്റുമായി സി.പി. ട്രസ്റ്റ്. കിറ്റിന്റെ ആദ്യവിതരണം അഴീക്കോട് മാർത്തോമ മുൻ റെക്ടർ സുപ്പീരിയർ ഫാ. ജെബി പുത്തൂർ, വലപ്പാട് പുത്തൻപള്ളി മഹല്ല് ഖത്തീബ് അബ്ദുസമദ് ഫൈസി, സ്വാമി തേജസ്വരൂപാനന്ദ സരസ്വതി എന്നിവർ സംയുക്തമായി നിർവഹിച്ചു. ട്രസ്റ്റ് പ്രതിനിധികളായ ടി.എം. നിസാബ്, ഷെമീർ എളേടത്ത്, സേവ്യൻ പള്ളത്ത്, ഹിലാൽ കുരിക്കൾ എന്നിവർ പങ്കെടുത്തു.