badmint

തൃശൂർ: കുട്ടനെല്ലൂർ റീജൻസി ക്ലബ്ബിൽ രണ്ട് മാസം നീണ്ടുനിൽക്കുന്ന അവധിക്കാല കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഷട്ടിൽ ബാഡ്മിന്റൻ, നീന്തൽ, കരാട്ടെ, യോഗ എന്നീ ഇനങ്ങളിലാണ് പരിശീലനം. ഈ മേഖലകളിൽ വിദഗ്ദ്ധരായ പരിശീലകരാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്. സ്ത്രീകൾക്കും പുരുഷന്മാർക്കും പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും വെവ്വേറെ ബാച്ചുണ്ടാകും. നാല് അടിയിൽ അധികം ഉയരവും ഏഴ് വയസിന് മുകളിൽ പ്രായവുമുള്ള കുട്ടികൾക്കായിരിക്കും പ്രവേശനത്തിന് യോഗ്യത. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് സമ്മാനിക്കും. താൽപ്പര്യമുള്ളവർ റീജൻസി ക്ലബ്ബുമായി ബന്ധപ്പെടണം. ഫോൺ: 04872353101, 9072350773. വാർത്താസമ്മേളനത്തിൽ പ്രതാപ് വർക്കി, ഷാജു തെക്കൂടൻ, എം.ആർ.പ്രജിത്ത്, പി.ജി.വേണു, കെ.വി.സുധീർ എന്നിവർ സംബന്ധിച്ചു.