കൊടുങ്ങല്ലൂർ: കവിതിലകൻ പണ്ഡിറ്റ് കെ.പി. കറുപ്പൻ 86-ാമത് ചരമദിനം ആനാപ്പുഴ പണ്ഡിറ്റ് കറുപ്പൻ വായനശാലയുടെയും കല്യാണദായിനി സഭയുടെയും ആഭിമുഖ്യത്തിൽ ആചരിച്ചു. ആനാപ്പുഴ പണ്ഡിറ്റ് കറുപ്പൻ സ്‌ക്വയറിൽ നടന്ന പുഷ്പാർച്ചനയിലും അനുസ്മരണത്തിലും തങ്കരാജ് ആനാപ്പുഴ അദ്ധ്യക്ഷനായി. കെ.ആർ. വിദ്യാസാഗർ, എൻ.എച്ച്. സാംസൺ, കെ.എൻ. ജ്യോതിഷ്, വായനശാലാ സെക്രട്ടറി യു.ടി. പ്രേംനാഥ്, എൻ.എ. രജീവ് എന്നിവർ സംസാരിച്ചു.