manappuram
ഉമ്മൻ ചാണ്ടിയുടെ സ്മരണാർത്ഥം ശ്രീലക്ഷ്മിക്ക് മണപ്പുറം ഫൗണ്ടേഷൻ നിർമിച്ച് നൽകുന്ന വീടിന്റെ തറക്കല്ലിടൽ മണപ്പുറം ഫൗണ്ടേഷന്റെ മാനേജിംഗ് ട്രസ്റ്റി വി.പി നന്ദകുമാറും ഉമ്മൻ ചാണ്ടിയുടെ പത്‌നി മറിയാമ്മ ഉമ്മനും ചേർന്ന് നിർവഹിക്കുന്നു.

വലപ്പാട്: പ്രളയത്തിൽ തകർന്ന വീടിന് പകരമായി ശ്രീലക്ഷ്മിക്ക് പുതിയ വീട് നിർമ്മിച്ചു നൽകും. കോതകുളം ബീച്ച് റോഡിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി ശ്രീലക്ഷ്മിക്ക് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സ്മരണാർത്ഥം മണപ്പുറം ഫൗണ്ടേഷന്നാണ് വീടൊരുക്കുന്നത്. വീടിന്റെ തറക്കല്ലിടൽ കർമ്മം മണപ്പുറം ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി വി.പി. നന്ദകുമാറും ഉമ്മൻ ചാണ്ടിയുടെ പത്‌നി മറിയാമ്മ ഉമ്മനും ചേർന്ന് നിർവഹിച്ചു. സമൂഹത്തിലെ പാവപ്പെട്ടവർക്ക് വേണ്ടി മുഴുവൻ സമയവും പ്രയത്‌നിച്ച വ്യക്തിയായിരുന്നു ഉമ്മൻ ചാണ്ടിയെന്നും അദ്ദേഹത്തിന്റെ സ്മരണാർത്ഥം ശ്രീലക്ഷ്മിക്ക് വീട് നിർമ്മിച്ച് നൽകുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും മറിയാമ്മ ഉമ്മൻ പറഞ്ഞു. ഉമ്മൻചാണ്ടിയുടെ സ്മരണാർത്ഥം മണപ്പുറം ഫൗണ്ടേഷൻ നിർമിച്ച് നൽകുന്ന രണ്ടാമത്തെ വീടാണിത്. സി.സി. മുകുന്ദൻ എം.എൽ.എ അദ്ധ്യക്ഷനായി. മണപ്പുറം ജുവല്ലേഴ്‌സ് മാനേജിംഗ് ഡയറക്ടർ സുഷമ നന്ദകുമാർ, മണപ്പുറം ഫൗണ്ടേഷൻ സി.ഇ.ഒ: ജോർജ് ഡി. ദാസ്, വാർഡ് അംഗം അനിത പ്രദീപ് കുമാർ എന്നിവർ പങ്കെടുത്തു.