കൊടുങ്ങല്ലൂർ : ജനാധിപത്യം നിലനിൽക്കണമെങ്കിൽ ഇന്ത്യാ മുന്നണി അധികാരത്തിലെത്തണമെന്ന് ടി.ജെ. സനീഷ് കുമാർ എം.എൽ.എ. കൊടുങ്ങല്ലൂരിൽ യു.ഡി.എഫ് മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മോദി ഒരു തവണ കൂടി അധികാരത്തിലെത്തിയാൽ ജനാധിപത്യ തിരഞ്ഞെടുപ്പുകൾ അട്ടിമറിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം ചെയർമാൻ പി.വി. രമണൻ അദ്ധ്യക്ഷനായി. എം.പി. ജാക്‌സൺ, പി.കെ. നൗഷാദ്, അഡ്വ. ഒ.ജെ. ജനീഷ്, ടി.എം. നാസർ, വി.എം. മൊഹിയുദ്ദീൻ, ഇ.എസ്. സാബു, എം.പി. ജോബി, ഇ.എസ്. സിറാജ്, പി.കെ. സിദ്ധിക്ക്, എം.എ. സുകുമാരൻ തുടങ്ങിയവർ പ്രസംഗിച്ചു.