
തൃശൂർ: ജനാധിപത്യത്തെ വിലങ്ങു വയ്ക്കുന്ന സമീപനമാണ് മോദിയുടേതെന്ന് ജോസ് വള്ളൂർ പറഞ്ഞു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിനെ അറസ്റ്റ് ചെയ്ത കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി ഓഫീസിൽ നിന്നാരംഭിച്ച മാർച്ചിന് നേതാക്കളായ ടി.നിർമ്മല, ജോസഫ് ചാലിശ്ശേരി, ഹരീഷ് മോഹൻ, എ.പ്രസാദ്, ടി.വി.ചന്ദ്രമോഹൻ, രാജേന്ദ്രൻ അരങ്ങത്ത്, കെ.ബി.ശശികുമാർ, ഷാജി കോടങ്കണ്ടത്ത്, ജോൺ ഡാനിയേൽ, ഡോ.നിജി ജസ്റ്റിൻ, കെ.ഗോപാലകൃഷ്ണൻ, കെ.എഫ്.ഡൊമിനിക്, ടി.എം.രാജീവ്, കെ.എച്ച്.ഉസ്മാൻ ഖാൻ, ജെയ്ജു സെബാസ്റ്റ്യൻ, രവി ജോസ് താണിക്കൽ, സി.ഐ.സെബാസ്റ്റ്യൻ, അനിൽ പുളിക്കൻ, കെ.വി.ദാസൻ, കെ.ബി.ജയറാം, സി.ബി.ഗീത, ഗോകുൽ ഗുരുവായൂർ എന്നിവർ നേതൃത്വം നൽകി.