സംഭവത്തിൽ ഒരാൾക്ക് കൈയ്ക്ക് വെട്ടേറ്റു
കുന്നംകുളം: പെരുമ്പിലാവ് തിപ്പിലശ്ശേരിയിൽ യുവാക്കൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ ഒരാൾക്ക് കൈയ്ക്ക് വെട്ടേറ്റു. തിപ്പിലശ്ശേരി സ്വദേശി സുന്ദരനാണ് വെട്ടേറ്റത്. ഇയാളെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കുകളോടെ തിപ്പിലശ്ശേരി സ്വദേശി ദിനേശനെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. റോഡിലൂടെ നടന്നു പോവുകയായിരുന്ന സുന്ദരനെ ബൈക്കിൽ എത്തിയ ദിനേശൻ ആക്രമിക്കുകയായിരുന്നുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. കൂടുതൽ അക്രമണം നടത്തുംമുമ്പ് ദിനേശനെ നാട്ടുകാർ പിടികൂടി. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പറയുന്നു. ദിനേശൻ പന്നിത്തടം ഐ.എൻ.ടി.യു.സി യൂണിയൻ തൊഴിലാളിയാണ്. കുന്നംകുളം സബ് ഇൻസ്‌പെക്ടർ ജിഷിൽ സിവിൽ പൊലീസ് ഓഫീസർ രതീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി.