പുതുക്കാട് : റവന്യൂ പുറമ്പോക്ക് ഭൂമി കൈവശപ്പെടുത്തി പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് ജൽ ജീവൻ പദ്ധതി തടസപ്പെടുത്തുന്നെന്ന് ആരോപിച്ച്
എൽ.ഡി.എഫ് നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും ധർണയും നടത്തി. പുതുക്കാട് സെന്ററിൽ നടന്ന ധർണ സി.പിഎം ജില്ലാ സെക്രട്ടറി എം. എം. വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. സുനന്ദ ശശി അദ്ധ്യക്ഷയായി. സി.പിഎം ഏരിയ സെക്രട്ടറി പി .കെ. ശിവരാമൻ, .കെ.എം. ചന്ദ്രൻ, എ.വിയ ചന്ദ്രൻ, സരിത രാജേഷ്, എം .എ ഫ്രാൻസിസ്, പി .സി സുബ്രൻ എന്നിവർ സംസാരിച്ചു.