
തൃപ്രയാർ: എൻ.ഡി.എ നാട്ടിക നിയോജക മണ്ഡലം കൺവെൻഷൻ തൃപ്രയാർ പടിഞ്ഞാറെ നടയിൽ ബി.ജെ.പി ദേശീയ കൗൺസിൽ അംഗം ശ്രീനഗരി രാജൻ ഉദ്ഘാടനം ചെയ്തു. സ്ഥാനാർത്ഥി സുരേഷ്‌ഗോപിയെ മണ്ഡലം കമ്മിറ്റി ഭാരവാഹികൾ പുഷ്പഹാരം ചാർത്തി സ്വീകരിച്ചു. തിരഞ്ഞെടുപ്പ് ഗാനങ്ങളടങ്ങിയ ഓഡിയോ ലോഞ്ചിംഗ് സുരേഷ് ഗോപി നിർവഹിച്ചു. പിന്നണി പ്രവർത്തകരെ സുരേഷ് ഗോപി പൊന്നാടയണിയിച്ചു. എൻ.ഡി.എ നാട്ടിക നിയോജക മണ്ഡലം പ്രഭാരി പി.കെ.ബാബു അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ ഇ.പി.ഹരീഷ് മാസ്റ്റർ, അതുല്യഘോഷ് വെട്ടിയാട്ടിൽ, പൂർണ്ണിമ സുരേഷ്, എ.കെ.ചന്ദ്രശേഖരൻ, അക്ഷയ് എസ്.കൃഷ്ണ, ഷിജോ ഫ്രാൻസിസ്, ഷൈൻ നെടിയിരിപ്പിൽ, രശ്മി ഷിജോ തുടങ്ങിയവർ സംസാരിച്ചു.