fire

കുഴൽമന്ദം (പാലക്കാട്): ചന്തപ്പുരയിൽ സ്ഥാപിച്ച എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.രാധാകൃഷ്ണന്റെ പ്രചാരണബോർഡിന് തീയിട്ടു. കുഴൽമന്ദം പഞ്ചായത്ത് പതിനൊന്നാം ബൂത്ത് കമ്മിറ്റിയാണ് ബോർഡ് സ്ഥാപിച്ചത്. സമീപത്ത് എൽ.ഡി.എഫ് പ്രവർത്തകർ പോസ്റ്റർ ഒട്ടിക്കുന്നതിനിടെയാണ് യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് സാഗർ, കെ.എസ്.യു പ്രവർത്തകരായ റംഷാദ്, ഹസീബ് എന്നിവരുടെ നേതൃത്വത്തിൽ തീയിട്ടതെന്ന് എൽ.ഡി.എഫ് പ്രവർത്തകർ ആരോപിച്ചു. തീ സമീപപ്രദേശങ്ങളിലേക്കും വ്യാപിച്ചു. ആലത്തൂരിൽ നിന്ന് അഗ്‌നിരക്ഷാസേന എത്തിയാണ് തീയണച്ചത്. ബൂത്ത് സെക്രട്ടറി കെ.അനീഷ് കുഴൽമന്ദം പൊലീസിൽ പരാതി നൽകി. കളപ്പെട്ടി ആലടിക്കാട്ടിലും കഴിഞ്ഞ ദിവസം ബോർഡ് നശിപ്പിച്ചിരുന്നതായി എൽ.ഡി.എഫ് ആരോപിച്ചു.