വെള്ളിക്കുളങ്ങര: കുടിവെള്ളമില്ലാതെ ദുരിതത്തിലായ ശാസ്താംപൂവ്വം കോളനിയിൽ ടാങ്കർ ലോറിയിൽ വെള്ളമെത്തിച്ച് ബി.ജെ.പി പ്രവർത്തകർ. കോളനിയിലെ കിണറുകൾ വറ്റി വരണ്ടതോടെ ദുരിതത്തിലായ കോളനിവാസികൾ ഉൾക്കാടുകളിലെ അരുവികളെയാണ് ആശ്രയിച്ചിരുന്നത്. തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ പ്രവർത്തകരാണ് കോളനിയിൽ കുടിവെള്ള ക്ഷാമം അനുഭവിക്കുന്നതറിഞ്ഞത്. മണ്ഡലം പ്രസിഡന്റ്, അരുൺ പന്തല്ലൂർ, സജിതാ ചന്ദ്രൻ, പ്രേമൻ വെള്ളിക്കുളങ്ങര, സുരേഷ് കോടാലി ,സുഭാഷ് കടംബോട് തുടങ്ങിയവർ നേതൃത്വം നൽകി.