bj

തൃശൂർ : കേരളത്തിൽ നാലോ അഞ്ചോ ലോക്‌സഭാ സീറ്റിൽ ബി.ജെ.പി വിജയിക്കുമെന്ന് മെട്രോമാൻ ഇ.ശ്രീധരൻ. തൃശൂരിലും തിരുവനന്തപുരത്തും ആറ്റിങ്ങലിലും ആലപ്പുഴയിലും വിജയം ഉറപ്പാണ്. തൃശൂരിൽ സുരേഷ് ഗോപി മികച്ച വിജയം നേടുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. ബി.ജെ.പി സംഘടിപ്പിച്ച വികസന സെമിനാറിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഇ.ശ്രീധരൻ. തിരുവനന്തപുരത്ത് പ്രതീക്ഷയുണ്ട്. ആലപ്പുഴയിൽ ശോഭാ സുരേന്ദ്രൻ നല്ല സ്ഥാനാർത്ഥിയാണ്. 94 വയസ് കഴിഞ്ഞ ഞാൻ ഇനി സജീവ രാഷ്ട്രീയത്തിലേക്കില്ല. തിരഞ്ഞെടുപ്പിലും മത്സരിക്കില്ല. പാലക്കാട് ഉപതിരഞ്ഞെടുപ്പ് വന്നാലും മത്സരിക്കില്ലെന്നും ഇ.ശ്രീധരൻ വ്യക്തമാക്കി.