rakthasakshidhinam
വി.കെ. ഗോപാലന്റെ 40-ാം രക്തസാക്ഷിത്വ ദിനാചരണ സമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യുന്നു.

കൊടുങ്ങല്ലൂർ : കേരളത്തിൽ നിന്നുള്ള യു.ഡി.എഫ് എം.പിമാർ കേരളത്തോട് ശത്രുതാപരമായ നിലപാടുകളാണ് സ്വീകരിച്ചതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. കേരളത്തിന്റെ പ്രശ്‌നങ്ങൾ കേന്ദ്ര സർക്കാരിന് മുൻപിൽ അവതരിപ്പിക്കാൻ ഒരിക്കൽ പോലും അവർ ശ്രമിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. പെരിഞ്ഞനം പഞ്ചായത്ത് പ്രസിഡന്റും സി.പി.എം ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന വി.കെ. ഗോപാലന്റെ 40-ാം രക്തസാക്ഷിത്വ ദിനാചരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടി.കെ. രാജു അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.കെ. ചന്ദ്രശേഖരൻ, ഏരിയാ സെക്രട്ടറി കെ.ആർ. ജൈത്രൻ, പി.എം. അഹമ്മദ്, ഷീജ ബാബു, കെ.കെ. അബിദലി, ടി.കെ. രമേഷ് ബാബു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഗിരിജ, ലോക്കൽ സെക്രട്ടറി പി.എസ്. സുധീർ എന്നിവർ പ്രസംഗിച്ചു. പൊതുസമ്മേളനത്തിനു മുൻപ് കൊറ്റംകുളത്തു നിന്നും ആരംഭിച്ച പ്രകടനത്തിൽ സ്ത്രീകളടക്കം നൂറുകണക്കിന് പേർ പങ്കെടുത്തു.