തൃപ്രയാർ : ജനചിത്രയുടെ പത്താമത് ഫിലിം ഫെസ്റ്റിവൽ സമാപിച്ചു. സമാപന സമ്മേളനം സിനിമാ സംവിധായകൻ മധുപാൽ ഉദ്ഘാടനം ചെയ്തു. രഞ്ചൻ പ്രമോദ് മുഖ്യാതിഥിയായി. ഫെസ്റ്റിവൽ കമ്മിറ്റി ചെയർമാൻ കെ.എസ്.സുഷിൻ അദ്ധ്യക്ഷത വഹിച്ചു. ഫെസ്റ്റിവൽ ഡയറക്ടർ സജീവൻ അന്തിക്കാട് ഫെസ്റ്റിവൽ അവലോകനം നടത്തി. യോഗത്തിൽ കൺവീനർ പ്രദീപ് ലാൽ.എ.വി, പി.ഐ.സജിത, അഡ്വ.ജോതി പ്രകാശ്, വി.പി.രൻജിത്ത്, വി.ആർ.പ്രഭ, സൻജു മാധവൻ, സന്തോഷ് തലാപ്പിള്ളി എന്നിവർ സംസാരിച്ചു. തുടർന്ന് ഗസൽ സന്ധ്യ അരങ്ങേറി.