rajan

തൃശൂർ: ഈ വർഷത്തെ തൃശൂർ പൂരത്തെ ഒരു വിവാദത്തിനും വിട്ടുകൊടുക്കരുതെന്ന് മന്ത്രി കെ.രാജൻ. കുറ്റമറ്റ പൂരം നടത്താൻ സർക്കാരിന്റെ പൂർണ പിന്തുണയുണ്ടാകും. ലോകം മുഴുവൻ തൃശൂരിൽ വന്നാലും എല്ലാവരെയും സ്വീകരിക്കാനുള്ള മനസ് തൃശൂരുകാർക്ക് ഉണ്ടാകുമെന്ന് തൃശൂർ പൂര പ്രദർശനം ഉദ്ഘാടനം ചെയ്യവേ മന്ത്രി പറഞ്ഞു. പൂരത്തിന് മുന്നൊരുക്കങ്ങൾ നടത്തിക്കഴിഞ്ഞു. പൂരം പ്രദർശനമില്ലാതെ തൃശൂർ പൂരവുമില്ല. ശക്തൻ തമ്പുരാന്റെ സ്മരണയോടെ ശ്രദ്ധേയമായ പൂരമാണ് നടത്തേണ്ടതെന്നും മന്ത്രി വിശദീകരിച്ചു. മേയർ എം.കെ.വർഗീസ് അദ്ധ്യക്ഷനായി. മന്ത്രി ഡോ.ആർ.ബിന്ദു, ടി.എൻ.പ്രതാപൻ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ്, പി.ബാലചന്ദ്രൻ എം.എൽ.എ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.കെ.സുദർശനൻ, അംഗം പ്രേംരാജ് ചൂണ്ടലാത്ത് , കൗൺസിലർ പൂർണിമ സുരേഷ്, പ്രദർശന കമ്മിറ്റി പ്രസിഡന്റ് എ.രാമകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. പ്രദർശനം അടുത്ത ആഴ്ച മുതൽ ആരംഭിക്കും.