1

തൃശൂർ: ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ 'വരൂ നമുക്ക് ഗോത്രങ്ങളിലേക്ക് പോകാം' സ്‌നേഹഹസ്തം പരിപാടിയുടെ ഭാഗമായി ശാസ്താംപൂവം ആദിവാസി കോളനിയിൽ മൾട്ടി - സ്‌പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും നടത്തി. ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും വനംവകുപ്പും ആദിവാസി വിഭാഗങ്ങളുടെ ആരോഗ്യ പരിരക്ഷയ്ക്കായി നടപ്പാക്കുന്ന പദ്ധതിയാണ് സ്‌നേഹഹസ്തം. ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. ജോസഫ് ബെനവൻ ഉദ്ഘാടനം ചെയ്തു. സി.സി.എഫ് അദലരശൻ വിശിഷ്ടാതിഥിയായി. തൃശൂർ ഐ.എം.എ പ്രസിഡന്റ് ഡോ. ജോസഫ് ജോർജ് അദ്ധ്യക്ഷനായി.
റേഞ്ച് ഫോറസ്റ്റ് ഓഫീസർ ജോബിൻ ജോസഫ്, സ്‌നേഹഹസ്തം സംസ്ഥാന കൺവീനർ ഡോ. ഹേമ ഫ്രാൻസിസ് , സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ ജയിൻ ചിമ്മൻ, വാഴാനി വൈൽഡ് ലൈഫ് വാർഡൻ പി.എം. പ്രഭു, ഐ.എം.എ തൃശൂർ സെക്രട്ടറി ഡോ. ബേബി തോമസ്, മറ്റത്തൂർ സാമൂഹിക ആരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. റോഷ്, ഡോ. പ്രവീൺകുമാർ, ഡോ. പ്രതീഷ് കുമാർ എന്നിവർ പ്രസംഗിച്ചു. ഡോ. സുഗതൻ, ഡോ. ഗീത, ഡോ. മോഹൻദാസ്, ഡോ. ഹൃദ്യ എന്നിവർ പങ്കെടുത്തു. തൃശൂർ ജനറൽ ആശുപത്രി സർജൻ ഡോ. പ്രവീൺ കുമാർ നന്ദി പറഞ്ഞു.