1


തൃശൂർ: ജനാധിപത്യ മതനിരപേക്ഷ ഇന്ത്യക്കും ഭരണഘടനക്കും കനത്തഭീഷണി ഉയർത്തുന്ന സംഘപരിവാർ ഫാസിസം ഇന്ത്യയെ അപ്രഖ്യാപിത അടിയന്തരാവസ്ഥയിലേക്ക് തള്ളിവിടുകയാണെന്ന് നാഷണൽ ലീഗ്. മതരാഷ്ട്രം സ്ഥാപിക്കാനുള്ള ആർ.എസ്.എസ് അജൻഡ ഇന്ത്യൻ ജനതയുടെ പ്രതിരോധത്തിന് മുന്നിൽ മുട്ടുമടക്കുമെന്ന് നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജില്ലാ പ്രസിഡന്റ് മുഹമ്മദ്കുട്ടി ചാലക്കുടി, വർക്കിംഗ് പ്രസിഡന്റ് സയ്യിദ് ഷബീൽ ഐദ്രൂസി തങ്ങൾ, ജനറൽ സെക്രട്ടറി ജംഷീർ അലി ചിന്നക്കൽ, ട്രഷറർ ഷറഫുദ്ദീൻ എടക്കഴിയൂർ, ഓർഗനൈസിംഗ് സെക്രട്ടറി പി.എം. നൗഷാദ് കടപ്പുറം, ഷംസുദ്ദീൻ കാരേങ്ങൽ, നസ്രുദീൻ മജീദ് എന്നിവർ പങ്കെടുത്തു.