തൃശൂർ: നാഷണൽ ലീഗ് ജില്ലാ കമ്മിറ്റിയുടെ ആസ്ഥാനമായ 'അമ്പിക്ക സ്മാരകം' 'നാഷണൽ ലീഗ് ഭവൻ' 26ന് വൈകിട്ട് അഞ്ചിന് സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ.പി. അബ്ദുൾ വഹാബ് ഉദ്ഘാടനം ചെയ്യും. അഡ്വ. വി.എസ്. സുനിൽ കുമാർ മുഖ്യാതിഥിയാകും. മന്ത്രിമാരായ ആർ. ബിന്ദു, കെ. രാജൻ, മേയർ എം.കെ. വർഗീസ്, പി. ബാലചന്ദ്രൻ എം.എൽ.എ തുടങ്ങിയവർ സംബന്ധിക്കും.