1

തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൃശൂർ ലോക്‌സഭാ പരിധിയിലെ മുഴുവൻ ഓഡിറ്റോറിയങ്ങൾ, കമ്മ്യൂണിറ്റി ഹാളുകൾ എന്നിവയുടെ ഉടമസ്ഥരും മാനേജർമാരും വിവരങ്ങൾ നൽകാൻ നിർദേശം. സ്ഥാനാർത്ഥികളോ ഏജന്റുമാരോ രാഷ്ട്രീയ കക്ഷികളോ പ്രചാരണ പരിപാടികൾക്കായി ഓഡിറ്റോറിയങ്ങൾ, കമ്മ്യൂണിറ്റി ഹാളുകൾ ബുക്ക് ചെയ്യുമ്പോൾ പരിപാടിയുടെ തീയതി, സമയം എന്നിവ സ്ഥാപനം സ്ഥിതി ചെയ്യുന്ന പ്രദേശം ഉൾപ്പെടുന്ന നിയമസഭാ നിയോജക മണ്ഡലത്തിന്റെ ചുമതലയുള്ള കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന അസിസ്റ്റന്റ് എക്‌സ്‌പെൻഡിച്ചർ ഒബ്‌സർവറെ രേഖാമൂലം അറിയിക്കണം. കൂടാതെ തിരഞ്ഞെടുപ്പ് കാലയളവിലുള്ള മറ്റ് ബുക്കിംഗ് വിവരങ്ങളും അറിയിക്കണം. വീഴ്ച വരുത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് എക്‌സ്‌പെൻഡിച്ചർ നോഡൽ ഓഫിസറായ ഫിനാൻസ് ഓഫീസർ അറിയിച്ചു.