തൃശൂർ: അഗ്‌നിരക്ഷാ വകുപ്പിലേക്ക് പുതുതായി നിയമിക്കപ്പെട്ട 71 ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ (ഡ്രൈവർ) പരിശീലനാർത്ഥികൾ അടങ്ങുന്ന 30-ാം ബാച്ച് പരിശീലനത്തിന്റെ പാസിംഗ് ഔട്ട് പരേഡ് 27ന് രാവിലെ 7.30ന് വിയ്യൂർ ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ് അക്കാഡമിയിൽ നടക്കും. ഡയറക്ടർ ജനറൽ കെ. പദ്മകുമാർ 71 സേനാംഗങ്ങളുടെ സല്യൂട്ട് സ്വീകരിക്കും. ഫയർ ആൻഡ് റെസ്‌ക്യൂ അക്കാഡമി സർവീസസ് ഡയറക്ടർമാരായ എം.ജി. രാജേഷ്, അരുൺ അൽഫോൺസ്, എം. നൗഷാദ് തുടങ്ങിയവർ പങ്കെടുക്കും.