ചാലക്കുടി: ജാതീയ അധിക്ഷേപം നടത്തിയ നർത്തകി സത്യഭാമയ്‌ക്കെതിരെ ഡോ. ആർ.എൽ.വി. രാമകൃഷ്ണൻ ഇന്ന് ചാലക്കുടി ഡിവൈ.എസ്.പിക്ക് പരാതി നൽകും. ആരുടെയും പേര് പറഞ്ഞ് ഫേസ്ബുക്ക് പോസ്റ്റിട്ടില്ലെന്ന സത്യഭാമയുടെ നിലപാട് അംഗീകരിക്കാനാകില്ല. അവർ പറഞ്ഞ മറ്റെല്ലാ കാര്യങ്ങളും താനുമായി ബന്ധപ്പെട്ടതാണ്. ഇത് രേഖാമൂലം തെളിയിക്കാനാകുമെന്നും രാമകൃഷ്ണൻ വ്യക്തമാക്കി. ഉച്ചയ്ക്ക് മുമ്പ് പരാതി കൊടുക്കും. തുടർന്ന് കലാമണ്ഡലത്തിൽ വിദ്യാർത്ഥി യൂണിയൻ സംഘടിപ്പിക്കുന്ന മോഹിനിയാട്ടത്തിന് പോകുമെന്നും രാമകൃഷ്ണൻ പറഞ്ഞു.