vs-sunil-kumar

തൃശൂർ: തൃശൂർ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എസ്.സുനിൽകുമാറിനെതിരെ പെരുമാറ്റച്ചട്ട ലംഘനത്തിന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റും എം.പിയുമായ ടി.എൻ.പ്രതാപൻ ചീഫ് ഇലക്ടറൽ ഓഫീസർക്ക് പരാതി നൽകി. തൃപ്രയാർ ക്ഷേത്രത്തിന്റെയും തൃപ്രയാർ തേവരുടെയും ചിത്രമുള്ള ഫ്ളെക്‌സ്‌ ബോർഡ് നാട്ടിക നിയോജക മണ്ഡലത്തിലെ ചാഴൂർ ചിറയ്ക്കലിൽ സ്ഥാപിച്ചതിനെതിരെയാണ് പരാതി. മത സ്ഥാപനങ്ങളുടെയും ചിഹ്നങ്ങളുടെയും ചിത്രം തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ഉപയോഗിക്കുന്നത് പെരുമാറ്റച്ചട്ട ലംഘനമാണ്. അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു. ജില്ല തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കളക്ടർ വി.ആർ.കൃഷ്ണതേജയ്ക്കും പരാതി നൽകിയിട്ടുണ്ട്.