കൊടുങ്ങല്ലൂർ : പാലക്കാട് ധർമ്മപ്രബോധനം ട്രസ്റ്റിന്റെ കുമാരനാശാൻ കീർത്തി പുരസ്‌കാരം നോവലിസ്റ്റ് ടി.കെ. ഗംഗാധരന് കവി ആലങ്കോട് ലീലാകൃഷ്ണൻ സമർപ്പിച്ചു. സന്തോഷ് മലമ്പുഴ അദ്ധ്യക്ഷനായി. ഏകലവ്യാശ്രമം മഠാധിപതി സ്വാമി അശ്വതി തിരുനാൾ അനുഗ്രഹ പ്രഭാഷണം നടത്തി. പ്രൊഫ. എ. സ്വാമിനാഥൻ അവാർഡ് കൃതി 'മരണം ജീവിതത്തോട് മന്ത്രിക്കുന്നത് 'എന്ന നോവലിനെ പരിചയപ്പെടുത്തി. അഡ്വ. രാഖി ശശിധരൻ, വി.കെ. സിദ്ധാർത്ഥൻ എന്നിവർ സംസാരിച്ചു.