 
മാള: ഭാര്യ രാഖിമോൾ കരൾ പകുത്തു നൽകാൻ തയ്യാറാണ്, ബിജേഷിനു വേണം സുമനസുകളുടെ സഹായം. മതിലകം പള്ളിവളവിൽ പ്രിയദർശിനി ഡ്രൈവിംഗ് സ്‌കൂൾ നടത്തുന്ന ബിജേഷിന് കരൾ മാറ്റി വയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വേണ്ടത് 40 ലക്ഷം രൂപയാണ്. രണ്ട് പെൺകുട്ടിക ളും ഭാര്യയും അമ്മയും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് ബിജേഷ്. ഗുരുതരമായ കരൾ രോഗബാധിതനായി എറണാകുളം അമൃത ഹോസ്പിറ്റലിൽ ചികിത്സയിലാണ്. കരൾ മാറ്റിവയ്ക്കൽ മാത്രമാണ് ജീവൻ രക്ഷിക്കാനുള്ള ഏക മാർഗം. എത്രയും പെട്ടെന്ന് കരൾ മാറ്റിവച്ചില്ലെങ്കിൽ അത് മറ്റ് അവയവങ്ങളെയും ബാധിക്കും. രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന അമ്മ ലളിതയും മകനായി കരൾ നൽകാൻ തയ്യാറാണ്. സാധാരണ കുടുംബമായ ഇവർക്ക് മുന്നിലെ പ്രതിസന്ധി പണമാണ്. നാട്ടുകാർ, ജനപ്രതിനിധികൾ ചേർന്ന് പഞ്ചായത്ത് അംഗം സുമതി സുന്ദരൻ ചെയർമാനായും സി.വി. ലിജേഷ് ജനറൽ കൺവീനറായും ബിജേഷ് ചികിത്സാ സഹായ നിധി രൂപീകരിച്ചിട്ടുണ്ട്. സുമനസുകൾക്ക് എച്ച്.ഡി.എഫ്.സി ബാങ്ക് പെരിഞ്ഞനം ബ്രാഞ്ചിലെ 50100704830146 അക്കൗണ്ട് നമ്പറിലേക്ക് സഹായം നൽകാം. ഐ.എഫ്.എസ്.സി കോഡ് : എച്ച്.ഡി.എഫ്.സി 0001548. ഗൂഗിൾ പേ നമ്പറുകൾ: ടി.ഡി. ബിജേഷ്. 9446233727, രാഖി മോൾ (ഭാര്യ): 9995705300.