maattu

തൃശൂർ: നാടക ദിനമായ നാളെ വൈകിട്ട് 5.30ന് തൃശൂർ രംഗചേതന സംഗീത നാടക അക്കാഡമി നാട്യഗൃഹത്തിൽ ജനകീയ നാടകരൂപകൽപ്പനയ്ക്ക് വലിയ സംഭവാന നൽകിയ പ്രൊഫ. പി. ഗംഗാധരന് നാടകപുരസ്‌കാരം നൽകും. 10000 രൂപയും ശിൽപ്പവും പ്രശസതിപത്രവും അടങ്ങുന്ന അവാർഡ് ഡോ. കെ.ജി. പൗലോസ് നൽകും. പ്രൊഫ. പി.എൻ. പ്രകാശ് അദ്ധ്യക്ഷനാകും. ബംഗാളി നാടകകൃത്ത് ബാദൽ സർക്കാരിന്റെ ഹട്ടാമലർ ഒപ്പാരേ എന്ന കൃതി മാറ്റ് ദേശം എന്ന പേരിൽ മലയാളത്തിൽ അവതരിപ്പിക്കും. കെ.വി. ഗണേഷാണ് സംവിധായകൻ. സത്യജിത്ത്, ഫ്രാൻസിസ് ചിറയത്ത്, അൻസാർ അബ്ബാസ്, ഉണ്ണി, ഈട്ടി വർഗീസ്, കുമാരി, ബാബു, എന്നിവരാണ് പിന്നണിയിൽ.