news-photo-

ചാവക്കാട്: ചാവക്കാട് കോടതിയിലെത്തി യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മുരളീധരൻ വോട്ട് അഭ്യർത്ഥിച്ചു. സബ് കോടതി, മുൻസിഫ് കോടതി, മജിസ്‌ട്രേറ്റ് കോടതി എന്നിവിടങ്ങളിലെ ജീവനക്കാർ, അഭിഭാഷകർ എന്നിവരെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിച്ചു. ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസ് ചാവക്കാട് യൂണിറ്റ് ഭാരവാഹികൾ സ്ഥാനാർത്ഥിയെ ഷാൾ അണിയിച്ച് വരവേറ്റു. ലോയേഴ്‌സ് കോൺഗ്രസ് യൂണിറ്റ് പ്രസിഡന്റ് തേർളി അശോകൻ, ഭാരവാഹികളായ അനിഷ ശങ്കർ, ഫരീദാബാനു, ഷൈൻ മനയിൽ, കെ.ബി. ഹരിദാസ്, കുഞ്ഞുമുഹമ്മദ്, ഫ്രെഡി പയസ്, ജൂലി ജോർജ്, അഹമ്മദ് ഷിബിൻ, ബിജു വലിയപറമ്പിൽ എന്നിവർ നേതൃത്വം നൽകി.