sndp-pudukad-union
എസ്.എന്‍.ഡി പി യോഗം പുതുക്കാട് യൂണിയന്‍ മന്ദിരത്തിലെത്തിയ സുരേഷ് ഗോപിയെ യൂണിയന്‍ പ്രസിഡന്റ, സി.ജെ. ജനാര്‍ദ്ദനന്‍ ഷാള്‍ അണിയിച്ച് സ്വീകരിക്കുന്നു


പുതുക്കാട്: രാജ്യം പുരോഗതിയിലേക്ക് കുതിക്കുമ്പോൾ സംസ്ഥാനവും വികസന കുതിപ്പിലെത്താൻ എൻ.ഡി.എ സ്ഥാനാർത്ഥികൾ വിജയിക്കേണ്ടത് അനിവാര്യമാണെന്ന് എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപി. വോട്ട് അഭ്യർത്ഥിച്ച് എസ്.എൻ.ഡി.പി യോഗം പുതുക്കാട് യൂണിയൻ മന്ദിരത്തിലെത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂണിയൻ പ്രസിഡന്റ് സി.ജെ. ജനാർദ്ദനൻ ഷാൾ അണിയിച്ച് സുരേഷ് ഗോപിയെ സ്വീകരിച്ചു. സെക്രട്ടറി ടി.കെ. രവീന്ദ്രൻ സംസാരിച്ചു. യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് കിനോ ചേർക്കരയും യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി നിഗിൽ വൈക്കത്താടനും ചേർന്ന് ശ്രീ നാരായണ ഗുരുദേവന്റെ ചിത്രം അദ്ദേഹത്തിന് സമ്മാനിച്ചു. യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ കെ. ആർ. രഘു മാസ്റ്റർ, കെ.ആർ. ഗോപാലൻ, പെൻഷനേഴ്‌സ് കൗൺസിൽ സംസ്ഥാന സമിതി അംഗം എം.കെ. നാരായണൻ, ബി.ഡി.ജെ. എസ്. മണ്ഡലം പ്രസിഡന്റ് രാജീവ് കരോട്ട്, ജില്ലാ കമ്മിറ്റി അംഗം അഡ്വ.എം.ആർ. മനോജ് കുമാർ, യൂത്ത് മൂവ്‌മെന്റ് വൈസ് പ്രസിഡന്റ് ഷാജു മുളങ്ങാട്ടുക്കര, സൈബർ സേന ജില്ലാ കൺവീനർ അഭിലാഷ് നെല്ലായി, സൈബർ സേനാ യൂണിയൻ കൺവീനർ കെ.എസ്. സനൽ, യൂത്ത് മൂവ്‌മെന്റ് സംസ്ഥാന കമ്മിറ്റി അംഗം നിവിൻ ചെറാക്കുളം, യൂത്ത് മൂവ്‌മെന്റ് കമ്മിറ്റി അംഗം ജിതിൻലാൽ തുടങ്ങിയവർ പങ്കെടുത്തു