നെന്മണിക്കര : ശാസ്ത്രസാഹിത്യപരിഷത്തിന്റെ നേതൃത്വത്തിലുള്ള കർഷകൂട്ടായ്മ നെന്മണിക്കരയിൽ നടത്തിയ കണിവെള്ളരി വിളവെടുത്തു. ആദ്യ വിളവെടുപ്പിൽ തന്നെ 100 കി.ഗ്രാം കണിവെള്ളരിയാണ് ലഭിച്ചത്. ജലസേചനം ലഭ്യമായതും ജനവാസ മേഖലയിൽ തരിശ്ശായി കിടക്കുന്ന ഭൂമികളെ കൃഷിയിടങ്ങളാക്കി മാറ്റുന്ന പ്രവർത്തനത്തിന്റെ ഭാഗമായിട്ടയിരുന്നു കണിവെള്ളരി കൃഷി. കൃഷിയിലെ വിളവെടുപ്പ് നെന്മണിക്കര പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ബൈജു നിർവഹിച്ചു. കർഷക കൂട്ടായ്മ കൺവീനർ ടി.എ. അജേഷ് അദ്ധ്യക്ഷനായി. തലോർ സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം വരുണ സനോജ് മുഖ്യാതിഥിയായി. കേരളാ ശാസ്ത്രസാഹിത്യ പരിഷത്ത് മേഖലാ സെക്രട്ടറി ടി.എം. ശിഖാമണി, യൂണിറ്റ് പ്രസിഡന്റ് ടി.യു. രജീഷ്. ,കെ.കെ. അനീഷ് കുമാർ, കർഷക കൂട്ടായ്മ അംഗങ്ങളായ സിനോജ് ചീരമ്പത്ത്, ജനീഷ് പ്രഫുല്ലൻ. ടി. ശ്രീനാഥ് എന്നിവർ പങ്കെടുത്തു.