1

തൃപ്രയാർ: കവി കുഞ്ഞുണ്ണി മാഷുടെ പതിനെട്ടാം ചരമ വാർഷിക ദിനമായ ഇന്ന് കേരള സാഹിത്യ അക്കാഡമിയും വലപ്പാട് കുഞ്ഞുണ്ണി മാഷ് സ്മാരക ഭരണ സമിതിയും ചേർന്ന് അനുസ്മരണ പരിപാടി നടത്തും. രാവിലെ പത്തിന് കുഞ്ഞുണ്ണി മാഷുടെ സ്മൃതി കുടീരത്തിൽ പുഷ്പാർച്ചനയുണ്ടാകും. 10.15ന് കുഞ്ഞുണ്ണി മാഷ് സ്മാരകത്തിൽ നടക്കുന്ന അനുസ്മരണ സമ്മേളനം സി.സി. മുകുന്ദൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. വലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിക് അദ്ധ്യക്ഷയാകും. സാഹിത്യ അക്കാഡമി പ്രസിഡന്റ് സച്ചിദാനന്ദൻ മുഖ്യപ്രഭാഷണം നടത്തും. വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ അനുസ്മരണ പ്രഭാഷണം നടത്തും.