തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പ്രചാരണ പ്രവർത്തനങ്ങൾ കൊഴുപ്പിച്ച് മുന്നണികൾ. കൺവെൻഷനുകളും പര്യടനങ്ങളും സജീവമാക്കുകയും ദേശീയ, സംസ്ഥാന വിഷയങ്ങൾ ചർച്ചയാക്കിയുമാണ് പ്രചാരണം കൊഴുക്കുന്നത്. പൗരത്വ ഭേദഗതി, ഇ.ഡി, കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി....അങ്ങനെ കൊണ്ടും കൊടുക്കാനുമുള്ള വിഷയങ്ങളേറെയാണ്. സംസ്ഥാന നേതാക്കളെ പങ്കെടുപ്പിച്ചുള്ള പൊതുയോഗങ്ങളും നടക്കുന്നുണ്ട്. അടുത്ത ദിവസങ്ങളിൽ തന്നെ ദേശീയ നേതാക്കളും പ്രചാരണത്തിനെത്തും.