തൃശൂർ: വടക്കുന്നാഥ ക്ഷേത്രത്തിലെ കലശ ദിനം 27, 28 തീയതികളിൽ ആഘോഷിക്കും. 27ന് വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം മഹാ നിവേദ്യത്തിനുള്ള 37 പറ അരി അളക്കൽ, തൃശൂർ ശ്രീ രഞ്ജിനിയുടെ ഭജന എന്നീ പരിപാടികളും, 28ന് രാവിലെ ക്ഷേത്രം തന്ത്രി പുലിയന്നൂർ ശങ്കര നാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ പ്രത്യേക പൂജകളും ഉണ്ടാകും. ചൂട് അസഹ്യമായതിനാൽ അതിൽ നിന്നും ഭക്തർക്ക് മുക്തി നേടാൻ പ്രത്യേക പൂജകളും ഉണ്ടാകും.
രാവിലെ 11 ഓടെ മഹാ നിവേദ്യം, കൂടാതെ വർഷത്തിൽ ഒരിക്കൽ മാത്രം നടക്കുന്ന ശ്രീ ഭൂത ബലി എന്നിവയും, 11.30 ഓടെ അന്നദാനവും ഉണ്ടാകും.
വൈകീട്ട് ആറിന് ശ്രീ മൂല സ്ഥാനത്ത് ചെറുശ്ശേരി കുട്ടൻ മാരാരുടെ നേതൃത്വത്തിൽ 125 ഓളം കലാകാരൻമാർ പങ്കെടുക്കുന്ന പാണ്ടി മേളം അരങ്ങേറും. വൈകിട്ട് ദീപ കാഴ്ചയുമുണ്ടാകും.