1


തൃശൂർ: മാറാരോഗങ്ങൾ നൽകുന്ന അനാവശ്യ വേദനകളും ദുരിതങ്ങളും ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ പ്രമുഖ പാലിയേറ്റീവ് കെയർ ശൃംഖലയായ ആൽഫ പാലിയേറ്റീവ് കെയർ നടപ്പിലാക്കുന്ന കംപാഷണേറ്റ് കേരളം പദ്ധതിയിൽ വിദ്യാർത്ഥികളെയും അണിനിരത്തും. സന്നദ്ധപ്രവർത്തകരിലൂടെ പാലിയേറ്റീവ് കെയർ കേന്ദ്രങ്ങൾ രൂപീകരിക്കുന്നതിനൊപ്പം സാമൂഹിക ബോധവത്കരണവും ഇടപെടലുകളും ഉണ്ടാക്കുന്നതിനായാണ് വിദ്യാർത്ഥികൾക്കിടയിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുക. പരിപാടിയുടെ നടത്തിപ്പിനായി ബി.എസ്.ഡബ്ല്യു/ എം.എസ്.ഡബ്ല്യു. ബിരുദധാരികളായവരെ പരിശീലനത്തിനുശേഷം ആദ്യഘട്ടത്തിൽ തിരുവനന്തപുരം മുതൽ തൃശൂർ വരെ ജില്ലകളിൽ മികച്ച ശമ്പളത്തോടെ നിയമിക്കും. താത്പര്യമുള്ളവർ ഏപ്രിൽ ഒന്നിന് മുമ്പായി projectcoordinator@sapcindia.org എന്ന ഇമെയിലിലേക്ക് അപേക്ഷ അയയ്ക്കണം. ഫോൺ: 94977 13967.