shobhana-george

തൃശൂർ: എൽ.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യണമെന്ന അഭ്യർത്ഥനയുമായി റീൽസുമായി ഔഷധി ചെയർപേഴ്‌സനും മുൻ എം.എൽ.എയുമായ ശോഭന ജോർജ്. കുടുംബാംഗങ്ങൾക്കൊപ്പം തയ്യാറാക്കിയ റീൽസ് തൃശൂർ പ്രസ് ക്ലബിൽ പ്രകാശനം ചെയ്തു.
'ജനനന്മയ്ക്കായി എൽ.ഡി.എഫ്, ജനരക്ഷയ്ക്കായി എൽ.ഡി.എഫ്, മതസൗഹാർദത്തിന് എൽ.ഡി.എഫ്" എന്ന പാട്ടിനൊപ്പം ചുവന്ന സാരി ധരിച്ച് ചുവന്ന കൊടിയുമേന്തിയാണ് ശോഭന റീൽസിൽ പ്രത്യക്ഷപ്പെടുന്നത്. എൽ.ഡി.എഫിന്റെ എല്ലാ സ്ഥാനാർത്ഥികളുടെയും ചിത്രങ്ങളും റീൽസിലുണ്ട്.