തൃശൂർ: വിവിധ ആവശ്യങ്ങളുന്നയിച്ച് ലൈസൻസ്ഡ് എൻജിനിയേഴ്‌സ് ആൻഡ് സൂപ്പർവൈസേഴ്‌സ് ഫെഡറേഷൻ (ലെൻസ്‌ഫെഡ്) ജില്ലാകമ്മിറ്റി ഇന്ന് രാവിലെ 10ന് കളക്ടറേറ്റിന് മുന്നിൽ ധർണ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. കുടുംബശ്രീ പ്ലാൻ ഫെസിലിറ്റേഷൻ സെന്റർ നിറുത്തലാക്കുക, ലൈസൻസികളുടെ തൊഴിൽ സംരക്ഷണം ഉറപ്പ് വരുത്തുക, സിവിൽ എൻജിനിയറിംഗ് പ്രൊഫഷന്റെ മാന്യത തകർക്കാതിരിക്കുക, രണ്ടുതരം ലൈസൻസികളെ സൃഷ്ടിക്കാതിരിക്കുക എന്നിവയാണ് ആവശ്യങ്ങൾ. രാവിലെ 10ന് പടിഞ്ഞാറെ കോട്ടയിൽ നിന്ന് ആരംഭിക്കുന്ന പ്രകടനം സംസ്ഥാന ജോയിന്റ് സെക്രട്ടറി ആശിഷ് ജേക്കബ് ഫ്‌ളാഗ് ഓഫ് ചെയ്യും. 11ന് കളക്ടറേറ്റ് ധർണ റിട്ട. ജില്ലാ ടൗൺ പ്ലാനർ വി.എ. ഗോപി ഉദ്ഘാടനം ചെയ്യും. വൈകീട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം ലെൻസ്‌ഫെഡ് സംസ്ഥാന സെക്രട്ടറി ജിതിൻ സുധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ ഒ.വി. ജയചന്ദ്രൻ, ടി.സി. നിമൽ, പോൾ ജോർജ്, ആശിഷ് ജേക്കബ്, ടി.സി. ജോർജ് സംബന്ധിച്ചു.