kunjunni-mash

തൃപ്രയാർ: കേരള സാഹിത്യ അക്കാഡമിയും കവി കുഞ്ഞുണ്ണി മാഷ് സ്മാരക ഭരണസമിതിയും ചേർന്ന് സംഘടിപ്പിച്ച കുഞ്ഞുണ്ണി മാഷ് അനുസ്മരണ സമ്മേളനം സി.സി. മുകുന്ദൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വലപ്പാട് കുഞ്ഞുണ്ണി മാഷ് സ്മാരക മന്ദിരത്തിൽ നടന്ന യോഗത്തിൽ അക്കാഡമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ അനുസ്മരണ പ്രഭാഷണം നടത്തി. ആർകിടെക്ടുമാരായ ആനന്ദ്, കാളിന്ദി, രാസുൽ എന്നിവരെ അക്കാഡമി സെക്രട്ടറി സി.പി. അബൂബക്കർ ഉപഹാരം നൽകി ആദരിച്ചു. സ്മാരക സമിതി ചെയർപേഴ്‌സനും വലപ്പാട് പഞ്ചായത്ത് പ്രസിഡന്റുമായ ഷിനിത ആഷിക്ക് അദ്ധ്യക്ഷയായി. കവി സി. രാവുണ്ണി, വി.ആർ. ബാബു, അരവിന്ദൻ പണിക്കശ്ശേരി, ഉഷ കേശവരാജ്, ഇ.കെ. തോമസ് മാസ്റ്റർ, വല്ലഭൻ അതിയാരത്ത് തുടങ്ങിയവർ പങ്കെടുത്തു.