peramnagalam
പേരാമംഗലം ശ്രീ ദുർഗാവിലാസം സ്‌കൂളിൽ സൗജന്യമായി വിതരണം ചെയ്ത സൈക്കിളുകളുമായി വിദ്യാർത്ഥികൾ

പേരാമംഗലം: ശ്രീ ദുർഗാവിലാസം സ്‌കൂളിലെ അമ്പത്തിയൊന്ന് വിദ്യാർത്ഥികൾക്ക് സൗജന്യമായി സൈക്കിൾ വിതരണം ചെയ്ത് കാനറാ റൊബേക്കോ അസറ്റ് മാനേജ്‌മെന്റ് ലിമിറ്റഡ്. വിദ്യാലയത്തിലെ സമീപ പ്രദേശത്തുള്ള കുട്ടികൾക്കൾക്കാണ് സൈക്കിൾ സമ്മാനിച്ചത്. സാമൂഹിക ഉത്തരവാദിത്വത്തിന്റെ ഭാഗമായി വിനിയോഗിക്കാൻ അനുവദനീയമായ സി.എസ്. ആർ. ഫണ്ട് ഉപയോഗിച്ചാണ് വിദ്യാലയത്തിലേക്ക് സൈക്കിൾ സമ്മാനിച്ചത്. യോഗത്തിൽ പി.ടി.എ പ്രസിഡന്റ് കെ.പി. രവിശങ്കർ അദ്ധ്യക്ഷത വഹിച്ചു. കല്യാൺ ജ്വല്ലേഴ്‌സ് ലിമിറ്റഡ് ഡയറക്ടറും ലിയോ ഫാർമ ഗ്രൂപ്പ് ഒഫ് കമ്പനികളുടെ ചെയർമാനും തൃശൂർ ചേമ്പർ ഒഫ് കോമേഴ്‌സ് പ്രസിഡന്റ് തുടങ്ങി നിരവധി ചുമതലകൾ നിർവഹിച്ചു വരുന്ന പി.എസ്. അനന്തരാമൻ ആദ്യ സൈക്കിൾ നൽകി ഉദ്ഘാടനം ചെയ്തു.
കാനറ റൊബേക്കോ അസറ്റ് മാനേജ്‌മെന്റ് സോണൽ ഹെഡ് വെങ്കിടാചലം മുഖ്യാതിഥി ആയിരുന്നു. സ്‌കൂൾ മാനേജർ എം.വി. ബാബു , പ്രിൻസിപ്പാൾ കെ.സ്മിത , എൽ.പി. വിഭാഗം പ്രധാനാധ്യാപകൻ കെ. കൃഷ്ണൻകുട്ടി, സമേഷ് എന്നിവർ പങ്കെടുത്തു . പ്രധാനാധ്യാപകൻ പി. ആർ.ബാബു, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ എം.എസ്. രാജു എന്നിവർ പ്രസംഗിച്ചു.