തൃശൂർ: ജനാധിപത്യ ധ്വംസനങ്ങൾക്കെതിരെ വോട്ടിലൂടെ മറുപടി നൽകണമെന്ന് ആം ആദ്മി പാർട്ടി യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് ജിതിൻ സദാനന്ദൻ. ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടിയുടെ ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാളിനെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്തെന്ന് ആരോപിച്ച് എ.എ.പി തൃശൂർ ജില്ലാ കമ്മിറ്റി നടത്തിയ രാപകൽ റിലേ സത്യഗ്രഹത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമാപന സമ്മേളനത്തിലേക്ക് പ്രതീകാത്മകമായി ഗാന്ധിജിയെ അവതരിപ്പിച്ചു. തുടർന്ന് നടന്ന യോഗത്തിൽ ആം ആദ്മി പാർട്ടി തൃശൂർ ജില്ലാ പ്രസിഡന്റ് റാഫേൽ ടോണി അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി ജിജോ ജേക്കബ്, വൈസ് പ്രസിഡന്റുമാരായ സി.എസ്. ഉണ്ണിക്കൃഷ്ണൻ, സിന്ധു സന്തോഷ്, ജോയിന്റ് സെക്രട്ടറി ബെന്നി പൊന്തേക്കൻ, മണ്ഡലം പ്രസിഡന്റുമാരായ ജോൺസൺ ഐനിക്കൽ, റോയ് പുറനാട്ടുകര, ജോസഫ് പുതുക്കാട്, ജിജിമോൻ, ഡോ. ഷാജു പോൾ എന്നിവർ സംസാരിച്ചു.