aana

ചേലക്കര: പൊരിവെയിലത്തും ഇടയില്ല, ഈ ചേക്കിലെ മാധവൻ. ഈ മാധവൻ കള്ളനല്ല, കൊമ്പനാണ്... യന്ത്രക്കൊമ്പൻ ! പാഞ്ഞാൾ ഉത്രം വേലയുടെ പ്രധാന ആകർഷണമായിരുന്നു ചേക്കിലെ മാധവൻ എന്ന പേരുള്ള യന്ത്രയാന.

എഴുന്നെള്ളിപ്പിന് നിരന്ന മറ്റ് ആനകൾക്കിടയിൽ ചെവിയാട്ടി തലയെടുത്ത് പിടിച്ച് തന്നെയായിരുന്നു മാധവന്റെ നിൽപ്പ്. ഉത്രം വേലയിൽ പുതിയ പങ്കാളിയാകാനെത്തിയ ശ്രീപുഷ്‌കരം വിഭാഗമാണ് യന്ത്രയാനയെ ഉത്സവത്തിനിറക്കിയത്. 12 വർഷത്തിൽ കൂടുതലായിട്ടുള്ള കമ്മിറ്റികൾക്കാണ് ആനയെ എഴുന്നെള്ളിക്കാൻ അനുവാദമുള്ളത്. അതിനാലാണ് ശ്രീപുഷ്കരം വിഭാഗത്തിന് അനുമതി കിട്ടിയത്.

പുതിയ വിഭാഗത്തിന്റെ വേല വരവാണെങ്കിലും ചന്തത്തിലും തലയെടുപ്പിലും മികച്ചു നിന്നും യന്തിരൻ ആനയെ എഴുന്നെള്ളിച്ച ശ്രീപുഷ്കരം. താളമേളങ്ങളുടെ അകമ്പടിയോടെയായിരുന്നു എഴുന്നെള്ളത്ത്. കൂട്ടിയെഴുന്നെള്ളത്ത് ചെരിവുള്ള പ്രദേശത്തായതിനാൽ ചക്രം ഘടിപ്പിച്ച ചേക്കിലെ മാധവനെ ഒപ്പം നിറുത്താനായില്ല. എങ്കിലും ഇടയാത കൊമ്പന്റെ കൊമ്പിൽ പിടിച്ചും മുമ്പിൽ നിന്നും സെൽഫിയെടുക്കാനും ആരാധകരുടെ തിക്കും തിരക്കുമായിരുന്നു വേലപ്പറമ്പിൽ.